കണ്ണൂര്‍: വിവരാവകാശ നിയമം രാഷ്ട്രീയക്കാര്‍ക്കും ബാധകമാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. കണ്ണൂരില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കാലത്തിന് അനുസരിച്ച് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും സ്വയം പരിഷ്കരണങ്ങള്‍ക്ക് വിധേയമാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്ന പുതിയ തലമുറയുമായി ഒത്തുചേര്‍ന്ന് മുന്നോട്ടുപോകണമെങ്കില്‍ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന് വിവരാവകാശ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതാണ് റിപ്പോര്‍ട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: