കൊച്ചി: കൊച്ചിയിലെ ദുലീപ് ട്രോഫി ക്രിക്കറ്റ് മത്സങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശശി തരൂരിന്റെ രൂക്ഷ വിമര്‍ശനം. കെസിഎ കേരള ക്രിക്കറ്റിന് അപമാനമെന്ന് തരൂര്‍ പറഞ്ഞു. ട്വിറ്ററിലാണ് തരൂര്‍ വിമര്‍ശമുന്നയിച്ചത്.
മഴമൂലം ദുലീപ് ട്രോഫിയുടെ ഫൈനല്‍ മത്സരം നാലാംദിനവും നിര്‍ത്തി വെച്ചതാണ് കെസിഎക്കതെരെ തിരിയാന്‍ തരൂരിനെ പ്രേരിപ്പിച്ചത്. ഫീല്‍ഡിലെ നനവ് മൂലം മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നത് ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമല്ലാത്തതു കൊണ്ടാണെന്നും ഡ്രെയിനേജ് സംവിധാനം പരിഷ്ക്കരിക്കാനായി അനുവദിച്ച എട്ടു കോടി രൂപ എവിടെപ്പോയെന്നും തരൂര്‍ ചോദിച്ചു.
പ്രധാനപ്പെട്ട രണ്ടു മത്സരങ്ങള്‍ നഷ്ടമായതിന് ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായുരുന്നു മത്സരം. ഡ്രെയിനേജ് സംവിധാനത്തിലെ അപര്യാപ്തതയാണ് കളി ഉപേക്ഷിക്കാന്‍ കാരണമായത്. മത്സരം തടസപ്പെട്ടതില്‍ ഉത്തരമേഖലാ ക്യാപ്റ്റന്‍ ഹര്ഭജന് സിംഗും ട്വിറ്ററിലൂടെ നിരാശ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: