കൊച്ചി: കസ്തൂരി രംഗന് കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് വയനാട് ജില്ലയിലെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കാടിനോട് ചേര്‍ന്ന് താമസിക്കുന്ന ആദിവാസി വിഭാഗങ്ങളും കര്‍ഷകരുമാണ് ഇതിന്റെ ദുരിതഫലം ആദ്യം ഏറ്റുവാങ്ങേണ്ടിവരിക. പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നതോടൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാതെയുള്ള പരിസ്ഥിതി സംരക്ഷണം മനുഷ്യാവകാശ ലംഘനമാണെന്ന് വരെയുള്ള വാദം ശക്തമാണ്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ വയനാട് ജില്ലയിലെ 13 വില്ലേജുകള്‍ പൂര്‍ണമായും പാരിസ്ഥിതിക ദുര്ബലപ്രദേശമായിമാറും. വയനാടിന്റെ വിസ്തൃതിയില്‍ 40 ശതമാനം കാടാണ്. കാപ്പിയും തേയിലയും ഇതരകൃഷികളും നടത്തുന്ന പ്രദേശങ്ങ ള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ വിസ്തൃതിയുടെ 75 ശതമാനം സസ്യജാലങ്ങള്‍ വളര്‍ന്ന് നില്ക്കുന്ന പ്രദേശമാണ്.
പാരിസ്ഥിതിക ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കുന്ന മേഖലകള്‍ വനമായി കണക്കാക്കി സംരക്ഷിക്കപ്പെടണമെന്നാണ് നിയമം. ഇത്തരം പ്രദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ല. രാസവള പ്രയോഗങ്ങള്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ഇതൊന്നും ജനങ്ങളെ ബാധിക്കില്ലെന്ന പ്രചാരണവും ശക്തമാണ്. പാരിസ്ഥിക ദുര്ബലപ്രദേശമാക്കുന്നതോടെ ജില്ലയിലെ ജനങ്ങള്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും എന്നതിനെ സംബന്ധിച്ച് ജനങ്ങളും രാഷ്ട്രീയ കക്ഷികളും ബോധവാന്മാരല്ല.
സര്‍ക്കാരോ വനം വകുപ്പോ ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ തയ്യാറായിട്ടില്ല. കടുവാശല്യവും ആനശല്യവും മറ്റ് കാട്ടുമൃഗശല്യവും മൂലം പൊറുതിമുട്ടി നില്ക്കുന്ന ജനതയാണ് വയനാട്ടിലുള്ളത്. ഈ അവസ്ഥയിലാണ് ജില്ലയിലെ ജനങ്ങള്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമരരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കാള് ഇതിനോടകം തന്നെ ഇതര ജില്ലകളില്‍ സ്ഥലം വാങ്ങി എന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനാല്‍ ജനങ്ങള്‍ ഭയാശങ്കയിലാണ്. കാടും നാടും വേര്‍തിരിച്ച ശേഷം മാത്രമേ കസ്തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പാടുള്ളൂ എന്ന അഭിപ്രായക്കാരാണ് ജില്ലയിലെ ഭൂരിപക്ഷം ജനങ്ങളും. ഈ ആവശ്യം ന്യായമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
20,864 ഹെക്ടര്‍ റിസര്‍വ്വ് വനം സംരക്ഷിക്കുന്നതിന് വനം വകുപ്പ് കോടികള്‍ മുടക്കുന്നുണ്ട്. എന്നാല്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന 17 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങള്‍ ഈ അവസ്ഥയില്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കുന്നതോടെ നാട്ടില്‍ നിന്ന് ഉന്മൂലനം ചെയ്യപ്പെടുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും സമാനമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് ഇവര്‍ പറയുന്നു.
ഫ്രാന്‍സീസ് പൗലോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: