തിരുവനന്തപുരം: സോളാര്‍ കേസില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കോടതിയെ സമീപിക്കുന്നു. കേസിലെ പരാതിക്കാരനായ ശ്രീധരന് നായരുടെ രഹസ്യമൊഴിയുടെയും കേസിലെ രണ്ടാം പ്രതി സരിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും വേണമെന്നാകും വി.എസ് ആവശ്യപ്പെടുക. ഇതിനായി കേസ് പരിഗണിക്കുന്ന പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ വി.എസ് അപേക്ഷ നല്‍കും.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുന്നതിന് വി.എസ് വിദഗ്ദ്ധരായ അഭിഭാഷകരോട് നിയമോപദേശം തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കുന്നത്. രേഖകളുടെ പകര്‍പ്പ് കിട്ടിയ ശേഷം ഹൈക്കോടതിയെ സമീപിക്കാനാണ് വി.എസിന്റെ തീരുമാനം. സോളാര്‍ കേസിന്റെ അന്വേഷണം കേരള പോലീസില്‍ നിന്നും മാറ്റി കോടതിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണ സംവിധാനം ഉണ്ടാക്കുക, അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം വിടുക തുടങ്ങിയ ആവശ്യങ്ങളാകും വി.എസ് ഹൈക്കോടതിയില്‍ ആവശ്യപ്പെടുക.
ഹൈക്കോടതിയില്‍ നിന്നും അനുകൂല നിര്‍ദേശം ലഭിച്ചില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനും വി.എസിന് പദ്ധതിയുണ്ട്. സോളാര്‍ കേസിന്റെ അന്വേഷണവുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം അന്വേഷണത്തില്‍ വീഴ്ച വന്നാല്‍ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിക്ക് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളികൊണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: