കാഞ്ഞങ്ങാട്: വനവാസി മേഖലയില്‍ നടക്കുന്ന സംഘടിത മതപരിവര്‍ത്തനത്തിനു കാരണം തങ്ങളുടെ സംസ്കൃതിയിലുള്ള വിശ്വാസത്തിന്റെ കുറവാണെന്ന് വനവാസി വികാസ കേന്ദ്രം അഖില ഭാരതീയ ശ്രദ്ധാ ജാഗരണ്‍ പ്രമുഖ് സുരേഷ് കുല്‍ക്കര്‍ണി പറഞ്ഞു. കേരള വനവാസി വികാസകേന്ദ്രം കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാമന്ദിരത്തില്‍ സംഘടിപ്പിച്ച ദ്വിദിന ശ്രദ്ധാജാഗരണ്‍ ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിലാകമാനമുള്ള 11 കോടി വനവാസി സമൂഹത്തിന്റെ കായിക, ഹിതരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖിലഭാരതീയ വനവാസി കല്ല്യാണാശ്രമം. ചടങ്ങില്‍ തീര്‍ഥങ്കര ശിവഗിരി ആശ്രമത്തിലെ സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തി. പഞ്ചശുദ്ധി, പഞ്ചധര്‍മം, പഞ്ചകര്‍മം എന്നിവ അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം സൂചിപ്പിച്ചു. വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷത്തിന്റെ കേരളത്തിലെ സഹ സംയോജകന്‍ കെ. നന്ദകുമാര്‍, വനവാസി വികാസ കേന്ദ്രം സംഘടനാകാര്യദര്‍ശി ടി.എസ്. നാരായണന് സംബന്ധിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: