വാഷിംഗ്ടണ്‍: ഇന്ത്യയുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അടുത്തിടെ നടത്തിയ ശ്രമങ്ങളെ കുറിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തിയേക്കും. അടുത്ത ആഴ്ചയാണ് ഇരുവരും വൈറ്റ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ സപ്തംബര്‍ 27 നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യ-പാക് ബന്ധത്തിന്റെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് ഷറീഫ് ഒബാമയുമായി ചര്‍ച്ച നടത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഷറീഫ് നടത്തുന്ന ശ്രമങ്ങളെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അധികൃതര്‍ പ്രശംസിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഷറീഫ് മുന്നോട്ട് വയ്ക്കുന്ന പ്രവര്‍ത്തന പദ്ധതികളെ കുറിച്ചറിയാന്‍ ഒബാമയ്ക്കും താല്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നമാണ് ഉയര്‍ത്തിക്കാട്ടുകയെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: