നമ്മുടെ ഈ ഭൂഗോളത്തെ വാസയോഗ്യമായ ഒരു വിശിഷ്ട ജനപദമാക്കണമെങ്കില് നമ്മുടെ സ്വഭാവങ്ങളില്‍ സത്യസന്ധത, അഭിമാനം, വിശ്വസ്തത, സ്നേഹം എന്നീ ഗുണങ്ങളെ നാം ഉള്‍ക്കൊള്ളിക്കുകയും നിസ്വാര്‍ത്ഥമായ സ്വാഭിമാനത്തോടെ ജീവിക്കുകയും വേണം. ആത്മാഭിമാനം ആരില്‍ സഹജമായുണ്ടോ, അവര്‍ക്കേ അകീര്ത്തിയാല് അപരിക്ഷതമായ ഒരു ജീവിതത്തെ വിജയപൂര്‍വ്വം നയിക്കാന്‍ കഴിയുകയുള്ളൂ.’ ഈയൊരു ബോധത്തോടുകൂടിയ വ്യക്തികള്‍ക്ക് ഉന്നതസ്വഭാവന്മാരും രാഷ്ട്രത്തിന്റെ ഉത്തമപുത്രന്മാരുമാവാന് കഴിയുന്നു. നമ്മുടെ വിചാരങ്ങളുടെ ഒഴുക്കു തന്നെ സാവധാനത്തിലോ ക്ഷുബ്ധഭാവത്തിലോ ആവാന്‍ പാടില്ല. അത് അവിശ്രമമായും (ധാരാവാഹിയായും ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും നടക്കണം. അതിനാല്‍, മാതാപിതാക്കളുടെയും ഗുരുക്കന്മാരുടേയും വ്യക്തമായ കര്‍ത്തവ്യമാണ്, തങ്ങളുടെ കുട്ടികളില്‍ ഉല്കൃഷ്ടചിന്തകള് വളര്‍ത്തിക്കൊണ്ടുവരികയെന്നത്; അതുപോലെ സത്യാന്വേഷകരുടെ (സാധകവിദ്യാര്ത്ഥികളുടെ) കടമയാണ് മികച്ച ശീലഗുണമുള്ളവരായി വളരാന്‍ പ്രയത്നിക്കുകയെന്നതും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: