ന്യൂദല്‍ഹി: കല്‍ക്കരി ഇടപാട് സുതാര്യമായാണ് നടത്തിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. കുമാരമംഗലം ബിര്‍ളയുടെ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപാടം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
ഒഡീഷയിലെ താലിബറ കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോ കമ്പനിയ്ക്ക് നല്‍കിയത് ഉചിതമായ തീരുമാനമാണ്. 2005 മെയ് ഏഴിനാണ് ബിര്‍ള ഗ്രൂപ്പ് ഈ കല്‍ക്കരിപ്പാടം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്‍കിയത്. ഈ അപേക്ഷ സ്ക്രീനിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ആദ്യം സ്ക്രീനിങ് കമ്മിറ്റി ഇത് തള്ളിയെങ്കിലും പിന്നീട് ഒഡിഷ മുഖ്യമന്ത്രി തന്നെ ഹിന്‍ഡാല്‍കോയ്ക്ക് വേണ്ടി രംഗത്ത് വരികയായിരുന്നു.
അലുമിനിയം വ്യവസായത്തിന് വേണ്ടി കല്‍ക്കരിപ്പാടം നല്‍കുക വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ഒപ്പം നിര്‍മാണ മേഖല വളരുകയും ചെയ്യുമെന്നായിരുന്നു ഒഡീഷ മുഖ്യമന്ത്രി നല്കിയ വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് താലിബറ കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍കോയ്ക്ക് നല്‍കിയതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: