ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എംപിമാരായ ലാലുപ്രസാദ് യാദവും ജഗദീഷ് ശര്‍മ്മയും അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ ലോക്സഭാ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് അറ്റോര്‍ണി ജനറല്‍.
ലോക്സഭാ സെക്രട്ടറിയോടാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ എജി വഹന്‍വതി വിശദീകരിച്ചത്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയാണെങ്കില്‍ സുപ്രീംകോടതിയുടെ ഉത്തരവിനോട് കാണിക്കുന്ന ബഹുമാനക്കുറവാകുമതെന്നും എജി മുന്നറിയിപ്പു നല്കി. ലാലു പ്രസാദ്, ജഗദീഷ് ശര്‍മ്മ, റഷീദ് മസൂദ് എന്നിവരാണ് അഴിമതി കേസുകളില്‍പ്പെട്ട് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: