തിരുവനന്തപുരം: പശ്ചിമഘട്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പാര്‍ട്ടിയും തമ്മില്‍ ഭിന്നാഭിപ്രായം.
മാധവ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ടം സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ സിപിഎം എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴാണ് അതിനെ അനുകൂലിച്ച് വിഎസ് രംഗത്ത് വന്നിരിക്കുന്നത്.
പശ്ചിമഘട്ട സംരക്ഷണം അനിവാര്യമാണെന്നും അതിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് വിഎസ് പാര്‍ട്ടിയുടെ പ്രസ്താവനകള്‍ക്കെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: