ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ 2004നു ശേഷം നടന്ന നാറ്റോ ഡ്രോണ്‍ ആക്രമണത്തില്‍ 400 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്. 2,200 പേരാണ് ആകെ കൊല്ലപ്പെട്ടത്.
600 പേര്‍ക്ക് ഗുരുതര പരുക്കേറ്റു. 330 ഡ്രോണ്‍ ആക്രമണങ്ങളാണ് അഫ്ഗാന് അതിര്‍ത്തിയോടു ചേര്‍ന്ന പാക് ഗോത്രമേഖലയില്‍ യുഎസ് നേതൃത്വത്തിലുള്ള നാറ്റൊ സൈന്യം നടത്തിയത്.
യുഎന്‍ മനുഷ്യാവകാശ പരിശോധന സംഘത്തോടാണ് പാക്കിസ്ഥാന് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച ഇടക്കാല റിപ്പോര്‍ട്ട് യുഎന്‍ പൊതുസഭ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: