ലക്നൗ: ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. രാവിലെയോടെ 15 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ജില്ലാ എക്സൈസ് ഇന്‍സ്പെക്ടര്‍ ഓം പ്രകാശ് സിംഗിനെ ഉള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ മജിസ്ട്രേറ്റുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിനിരയായവരില്‍ അധികവും കൂലിപ്പണിക്കാരും താഴേക്കിടയിലുള്ളവരുമാണ്. സ്ഥലത്തെ കടകളില്‍ വിറ്റിരുന്ന സ്പിരിറ്റ് കലര്‍ത്തിയ വിലകുറഞ്ഞ മദ്യം വാങ്ങിക്കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്.
2008 ലും അസംഗഢില്‍ സമാനമായ ദുരന്തം ഉണ്ടായിരുന്നു. പന്ത്രണ്ടു പേര് അന്ന് കൊല്ലപ്പെട്ടിരുന്നു. അധികൃതര്‍ വേണ്ത്ര ജാഗ്രത പുലര്‍ത്താത്തതാണ് ദുരന്തം ആവര്‍ത്തിക്കാന്‍ ഇടയായതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: