വാഷിംഗ്ടണ്‍: അമേരിക്കയുടെ ഒരു രഹസ്യരേഖകളും റഷ്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് എഡ്വേര്‍ഡ് സ്നോഡന്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് സ്നോഡന് ഇക്കാര്യം വെളിപ്പെടുത്തിയത്. മോസ്കോയിലേക്ക് ഒളിച്ചോടിയ സ്നോഡന് അവസാനം അവിടെ അഭയം ലഭിക്കുകയാണുണ്ടായത്. പൊതുതാല്‍പ്പര്യമൊന്നും ഇല്ലാത്തതിനാല്‍ താന്‍ ഒരു രേഖകളും എടുത്തിരുന്നില്ലെന്നും സ്നോഡന് പറഞ്ഞു.
യുഎസ് പ്രതിരോധ മേഖലയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ചൈനയുടെ കാര്യപ്രാപ്തിയെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാല്‍ ചൈനയിലെ ചാര ഏജന്‍സികളില്‍നിന്നും രേഖകള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്നും സ്നോഡന് പറഞ്ഞു.
രേഖകളൊന്നും റഷ്യയ്ക്കൊ ചൈനയ്ക്കൊ ലഭ്യമാകാന്‍ ഒരു സാധ്യതയുമില്ലെന്നും സ്നോഡന് പറഞ്ഞു. ചൈനയുടെയും റഷ്യയുടെയും മറ്റ് വിദേശ ശത്രുരാജ്യങ്ങളുടെയും കൈകളില്‍ സ്നോഡന് വഴി തങ്ങളുടെ രഹസ്യരേഖകള്‍ എത്തിയിട്ടുണ്ടാവാമെന്ന ആശങ്കയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: