മാലി: മാലിദ്വീപില്‍ കോടതി വിധിയെത്തുടര്‍ന്ന് ആസാധുവാക്കിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച്ച നടക്കും. ഈ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നത് ഇന്ത്യയാണ്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് വ്യാഴാഴ്ച്ച അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. മുന്‍കാല പ്രശ്നങ്ങള്‍ മാറ്റിവച്ച് തെരഞ്ഞെടുപ്പ് സുഗമമായി നടക്കുമെന്നു തന്നെയാണ് തങ്ങളുടെ വിശ്വാസമെന്ന് മുന്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് പറഞ്ഞു.
സപ്തംബര്‍ 7 ന് നടന്ന തെരഞ്ഞെടുപ്പിന്റെ വിധിയെപ്പറ്റിയുള്ള തീരുമാനം കൂടിയാലോചനയ്ക്ക് ശേഷം അറിയിക്കാമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുജാത സിങ് അറിയിച്ചു. നവംബര്‍ 11 മുമ്പ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അധിക സമയം ജോലി ചെയ്താണ് തിരഞ്ഞെടുപ്പിനുള്ള സജ്ജീകരണങ്ങള്‍ നടത്തുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞയാഴ്ച്ച സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സെപ്തംബര്‍ 7 ന് നടന്ന തെരഞ്ഞെടുപ്പില്‍ 45.45 ശതമാനം വോട്ട് നഷീദിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: