കൊച്ചി: ഇന്ത്യയിലെ വ്യവസായരംഗം കടുത്ത വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്ത് തൊഴിലാളി സമൂഹം വ്യവസായിക വളര്‍ച്ചയുടെ ചാലകശക്തിയായി മാറണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.ചന്ദ്രശേഖരന് അഭിപ്രായപ്പെട്ടു. വെല്ലിംഗ്ടണ്‍ ഐലന്റിലെ കൊച്ചിന് പോര്‍ട്ട് എംപ്ലോയീസ് സംഘിന്റെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ മേഖലകളില്‍ നടക്കുന്ന ചൂഷണവും രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതിയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന് എം.പി.ചന്ദ്രശേഖരന് പറഞ്ഞു. യോഗത്തില്‍ കൊച്ചിന് പോര്‍ട്ട് എംപ്ലോയീസ് സംഘ് പ്രസിഡന്റ് അഡ്വ. നഗരേഷ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.ഡി.ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറി രഘുരാജ്, കെ.വി.മധുകുമാര്‍, പോര്‍ട്ട് ഫെഡറേഷന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വി.സുധാകരന്, മേഖലാ പ്രസിഡന്റ് സന്തോഷ് പോള്‍, മേഖലാ സെക്രട്ടറി കെ.കെ.വിജയന്, വിജി പദ്മജം, ജി.കെ.പിള്ള, മാക്സി ഡിഡാകൊസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: