തിരുവനന്തപുരം: വേണ്ടത്ര ഫണ്ടില്ലാത്തതും മണ്ണെടുക്കലിന് അനുമതി ലഭ്യമാകുന്നതിനുള്ള തടസവും കേരളത്തിലെ റെയില്‍പാതകളുടെ നിര്‍മാണത്തിനും ഇരട്ടിപ്പിക്കലിനും തടസ്സമാകുന്നുണ്ടെന്ന് റെയില്‍വേ ബജറ്റിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റയില്‍വേക്ക് ഒരുസംസ്ഥാനത്തോടും പ്രത്യേക വിവേചനമില്ല. നാലു കൊല്ലംമുമ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 1,100 കോടി ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 560 കോടിയാണുള്ളത്. സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് വികസനപദ്ധതികള്‍ക്കുള്ള തുക റെയില്‍വേ വെട്ടിച്ചുരുക്കിയിട്ടുണ്ട്. പ്രഖ്യാപിച്ച പദ്ധതികള്‍ നീളുന്ന കാര്യം എംപിമാര്‍ ചൂണ്ടിക്കാട്ടിയത് കേന്ദ്രറെയില്‍വേ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
പ്രഥമ പരിഗണനയിലുള്ള പദ്ധതി പാലക്കാട് കോച്ച് ഫാക്ടറിയാണ്. 90 ഹെക്ടര്‍ ഭൂമി കൂടി പദ്ധതിക്കാവശ്യമുണ്ട്. ഇത് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുമെന്നാണ് പ്രതീക്ഷ. പിപിപി മോഡലിലാണ് പദ്ധതി നടപ്പാക്കുക. ഇതിനനുയോജ്യരായവരെ തേടുകയാണ്. ഭൂമി ഏറ്റെടുക്കലും മണ്ണെടുക്കലിനുള്ള തടസവും ആലപ്പുഴ, കോട്ടയം വഴിയുള്ള തിരുവനന്തപുരം-എറണാകുളം പാത ഇരട്ടിപ്പിക്കലിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനില്‍ കോച്ചുകള്‍ അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയിട്ടില്ല. 1000 കോച്ചുകള്‍ തിരുവനന്തപുരം ഡിപ്പോയിലുണ്ട്. ഇവ കാലപ്പഴക്കം ചെന്നവയാണെന്ന ആക്ഷേപം ശരിയല്ല.
തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ കോറിഡോറിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിക്കും. മുംബൈ റെയില്‍ വികാസ് കോര്‍പ്പറേഷനാണ് കണ്‍സള്‍ട്ടന്‍സി. ഇവര്‍ക്ക് പദ്ധതി തയ്യാറാക്കുന്നതിനുള്ള കത്ത് കേരളം നല്‍കിയിരുന്നു. സംഘം കേരളത്തിലെത്തി റിപ്പോ ഋട്ട് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്കുവേണ്ടിവരുന്ന തുക അടക്കമുള്ള കാര്യങ്ങള്‍ വിശദ പഠനശേഷമേ വ്യക്തമാകൂവെന്നും രാകേഷ് മിശ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: