കൊല്ലം: നിരവധി മോഷണകേസുകളിലെ പ്രതിയും കൂട്ടാളിയും കവര്‍ച്ചാശ്രമത്തിനിടെ പിടിയിലായി. തൂത്തുക്കുടി കോവില്‍പ്പെട്ടി താലൂക്കില്‍ വില്ലിശ്ശേരി ഗ്രാമത്തില്‍ ഡോര്‍ നമ്പര്‍ 214-ല്‍ ചുടലമണി (31), കുണ്ടറ കരീപ്ര പ്ലാക്കോട് കിണറുവിള വീട്ടില്‍ ദിലീപ് (28) എന്നിവരാണ് പിടിയിലായത്. കൊല്ലം പായിക്കട കല്ലുപാലത്തിന് സമീപമുള്ള സ്റ്റേഷനറി കട കുത്തിപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്.
ചുടലമണി നേരത്തെ നിരവധി ഭവനഭേദന കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. കൊല്ലം ഈസ്റ്റ്, കരുനാഗപ്പള്ളി, കൊട്ടാരക്കര, വര്‍ക്കല തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ ചുടലമണിയുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. ഈസ്റ്റ് എസ്.ഐ.ഗോപകുമാര്‍, എസ്.സി.പി.ഒമാരായ ശശിരാജ് പിള്ള, ജോസ്പ്രകാശ്, സുജിത്, ഹരിലാല്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പക്കല്‍ നിന്നും ഭവനഭേദനത്തിന് ഉപയോഗിക്കുന്ന ആയുധം കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 16 മാസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞമാസം 30നാണ് ചുടലമണി ജയിലില്‍ നിന്നും ഇറങ്ങിയത്. കൊല്ലം നഗരത്തിലെ വിവിധവ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ചക്ക് പദ്ധതി ഇട്ടിരിക്കുകയായിരുന്നു പിടിയിലായ പ്രതികളെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: