തിരുവനന്തപുരം: ജനസമ്പര്‍ക്ക പരിപാടി തിരുവനന്തപുരത്തു തുടരുന്നു. എന്നാല്‍ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഇടതു നേതാക്കള്‍ തികച്ചും സമാധാനപരമായ സമരമുറ അവസാനിപ്പിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ടറിയിക്കാന്‍ മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം എത്തിയ ജനപ്രതിനിധികളെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിയിലേക്കു കടത്തി വിടാന്‍ പൊലീസ് അനുവദിക്കാഞ്ഞതിനെതിരെ എല്‍ഡിഎഫ് നേതാക്കള്‍ പരാതി നല്കി.
വിളിച്ചു വരുത്തി അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും എല്‍ഡിഎഫ് കത്തു നല്‍കിയത്.
എ.സമ്പത്തിന്റെയും വി. ശിവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ നടത്തിയ ഉപരോധക്കാര്‍ പക്ഷേ, പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചില്ല . തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരാണ് ഉപരോധത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: