ഇടുക്കി: ഒരു ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്നു. ഇടുക്കി കോലാഹലമേട് സ്വദേശികളായ പ്രവീണ്‍-ബിജിഷ ദമ്പതിമാരുടെ ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കുളിമുറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രക്തസ്രാവത്തെ തുടര്‍ന്ന് ദമ്പതികള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അബോര്‍ഷനായി രക്തസ്രാവം നിലയ്ക്കുന്നില്ലെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ ബിജിഷ പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോഴാണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ വിവരം ബിജിഷ വെളിപ്പെടുത്തിയത്.
വീട്ടില്‍ തിരികെ പോയ ഇവര്‍ കുളിമുറിയില്‍ ഒളിപ്പിച്ചിരുന്ന ഇരട്ടക്കുട്ടികളുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.സംഭവത്തില്‍ കോട്ടയം, പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവിന് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക സൂചന. യുവതി ഇപ്പോള്‍ പോലീസ് കാവലില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: