കൊച്ചി: മുത്തശന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഒന്നരവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുത്തശന് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അയല്‍വാസികളാണ് ഇന്നു രാവിലെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടി ക്രൂരമായ മര്‍ദ്ദത്തിന് ഇരയായതായി അവര്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ജോയിയും ആശുപത്രിയിലെത്തി. വീഴ്ചയിലാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് ജോയി ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ഡോക്ടമാരുടെ പരിശോധനയില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റതാണെന്ന് മനസിലായി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: