പത്തനംതിട്ട: ഘടകകക്ഷി നേതാക്കളുടെ പരാമര്‍ശങ്ങള്‍ പലതും അഥിരു കടന്നതാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അങ്ങനെ അതിര് കടക്കുന്നവരെ നിലയ്ക്ക് നിര്‍ത്താനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിനെ നയിക്കുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് മാന്യത പുലര്‍ത്തുന്നത്. എന്നാല്‍ ആ മാന്യതയെ ദൗര്‍ബല്യമോ കഴിവുകേടോ ആയി കാണരുതെന്നും ചെന്നിത്തല പറഞ്ഞു. പത്തനംതിട്ടയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: