ഇടുക്കി: പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വയനാട്ടിലും ഇടുക്കിയിലും ഇന്ന് പ്രതിപക്ഷത്തിന്റെ ഹര്‍ത്താല്‍.
നേരത്തെ ഇതു സംബന്ധിച്ച സര്‍വ്വകക്ഷിയോഗം ബഹിഷ്ക്കരിക്കുമെന്ന് ഇടതു പക്ഷം അറിയിച്ചിരുന്നു. ഹൈറേഞ്ച് സമിതിയും ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് വിട്ടുനില്‍ക്കല്‍.രാവിലെ 6 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
അതേസമയം ഇടതുപക്ഷത്തിന്റെ നിലപാട് തെറ്റാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: