തൃപ്പൂണിത്തുറ: ബിഎംഎസ് പതാക സ്വകാര്യസ്ഥാപനത്തിന്റെ ഉടമകളും ഗുണ്ടകളും ചേര്‍ന്ന് നശിപ്പിച്ചസംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിഎംഎസ് തൃപ്പൂണിത്തുറ മേഖലകമ്മറ്റി ഡിജിപിക്ക് പരാതി നല്കി.
കഴിഞ്ഞ സെപ്തംബര്‍ 27ന് പതാക നശിപ്പിക്കപ്പെട്ട സംഭവത്തില്‍ അന്ന് വൈകീട്ട് തന്നെ ബിഎംഎസ് ഹില്‍പാലസ് പോലീസ് സ്റ്റേഷന് എസ്ഐക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നതിനെതുടര്ന്നാണ് ഡിജിപിക്ക് പരാതിനല്കിയിട്ടുള്ളത്.
വൈക്കം റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഗംഗട്രാവല്സ് എന്ന സ്വകാര്യസ്ഥാപനത്തിലെ ബിഎംഎസ് തൊഴിലാളികള്‍ ഉയര്‍ത്തുന്ന പതാകയാണ് സ്ഥാപന ഉടമകളായ രണ്ടുപേരും ഗുണ്ടകളും ചേര്‍ന്ന് സെപ്തംബര്‍ 27ന് നശിപ്പിച്ചതെന്ന് ബിഎംഎസ് മേഖലാ കമ്മറ്റിയുടെ പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനാല്‍ സപ്തംബര്‍ 28ന് ബിഎംഎസ് പ്രവര്‍ത്തകര്‍ സ്ഥാപനഉടമയുടെ വസതിയിലേക്ക് പ്രകടനവും ഉപരോധവും നടത്തി പ്രതിഷേധിച്ചു. ഇതേതുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിസ്വീകരിക്കുമെന്ന് എസ്ഐ പി.ആര്.സന്തോഷ് നല്കിയ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
പതാക നശിപ്പിച്ച പ്രധാന പ്രതികളെ ഒഴിവാക്കികൊണ്ട് മറ്റ് 3 പേരെ പ്രതികളാക്കി ഐപിസി 427 വകുപ്പ് മാത്രം ചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി സ്ഥാപന ഉടമകളെ രക്ഷപ്പെടുത്താന്‍ വേണ്ടിമാത്രമുള്ളതാണെന്നും ഡിജിപിക്ക് നല്കിയ പരാതിയില്‍ ബിഎംഎസ് ചൂണ്ടിക്കാട്ടി.
ഇക്കാരണങ്ങളാല്‍ ബിഎംഎസിന്റെ പരാതിയില്‍ നടപടിയെടുക്കാതെ നീതിനിഷേധിക്കുന്ന തൃപ്പൂണിത്തുറ എസ്ഐ പി.ആര്.സന്തോഷിന്റെ പക്ഷപാതപരമായ നടപടികളെകുറിച്ച് അന്വേഷിക്കുന്നതിനും, ബിഎംഎസിന്റെ പതാകനശിപ്പിച്ച മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും വേണ്ട നടപടികള്‍ ഉണ്ടാവണമെന്ന് ഭാരതീയ മസ്ദൂര്‍ സംഘം മേഖല കമ്മറ്റി സെക്രട്ടറി ഡിജിപിക്ക് നല്കിയ പരാതിയില്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: