ആലുവ: നഗരത്തില്‍ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്ന റെയില്വേസ്റ്റേഷന് ഭാഗത്ത് ട്രാഫിക് പോലീസിന്റെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി. ഹെല്‍മറ്റില്ലാത്തവരെയും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും പിടികൂടുന്നതിനാണ് ട്രാഫിക് പോലീസിന് ഏറെതാല്‍പര്യം. കണ്മുന്നില് അപകടം കണ്ടാല്‍പോലും തിരിഞ്ഞുനോക്കാത്ത ട്രാഫിക് പോലീസുമാരുമുണ്ടത്രെ.
കഴിഞ്ഞദിവസം തോട്ടയ്ക്കാട്ടുകരയില്‍ ടിപ്പര്‍ ലോറിയിടിച്ച ബൈക്ക് യാത്രക്കാരന് അത്ഭുതകരമായാണ് ജീവന് തിരിച്ച് കിട്ടിയത്. ലോറിയുടെ മുന്‍ ചക്രം ബൈക്കില്‍ കയറിയാണ് നിന്നത്. അപകടസ്ഥലത്ത് നിന്ന് ഡ്രൈവര്ലോറികടത്തികൊണ്ടുപോയിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കണ്ടില്ലത്രെ. റോഡില്‍ ആള്‍കൂട്ടം കണ്ടെങ്കിലും വെയില് കാരണം സംഭവസ്ഥലത്തേക്ക് എത്തിയില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: