കൊച്ചി: അടിസ്ഥാനസൗകര്യ വികസനത്തില്‍ ഗുണമേന്മ ഉറപ്പാക്കേണ്ടത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ മികവിന് അത്യന്താപേക്ഷിതമാണെന്ന് കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന് തെക്കേടത്ത് അഭിപ്രായപ്പെട്ടു. സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രോ-വൈസ് ചാന്‍സലര്‍ ഡോ.കെ.പൗലോസ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതുതായി പണിതീര്‍ത്ത ഫയര്‍ ആന്റ് സേഫ്റ്റി എഞ്ചിനീയറിംഗ് ലബോറട്ടറി ബ്ലോക്കും വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.ജോസഫ് ജോണ്‍, ഡോ.ജി.മധു (പ്രിന്‍സിപ്പല്‍), ടോണി റാഫി, രജിസ്ട്രാര്‍ ഡോ.എ.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: