പെഷാവര്‍: പാകിസ്ഥാനിലെ നിയമമന്ത്രിയും ഭരണപക്ഷപാര്ട്ടിയുടെ നേതാവുമായ ഇസ്രാറുള്ള ഗന്ദപൂര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മന്ത്രി സ്വന്തം ഔദ്യോഗിക വസതിയില്‍ ബക്രീദ് പ്രമാണിച്ച് പ്രദേശ വാസികളെ ക്ഷണിച്ചിരുന്നു. ഇവര്‍ക്കിടയില്‍ ചാവേര്‍ നുഴഞ്ഞുകയറുകയും സുരക്ഷാ ഭടനെ വെടിവച്ചുകൊന്നശേഷം മന്ത്രി നില്‍ക്കുകയായിരുന്ന മുറിയില്‍ പ്രവേശിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന എട്ടുപേര്‍ മരിക്കുകയും 28 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇമ്രാന്ഖാന് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ നേതാവാണ് ഇസ്രാറുള്ള. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം പാക് താലിബാനുമായി ബന്ധമുള്ള അന്‍സാര്‍ ഉള് മുജാഹിദീന്‍ എന്ന ഭീകരവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: