കരുനാഗപ്പള്ളി: കേരളക്ഷേത്രസംരക്ഷണസമിതി താലൂക്ക് ജോയിന്റ് സെക്രട്ടറിയും പട്ടികജാതിവിഭാഗ അംഗവുമായ തൊടിയൂര്‍ മുഴങ്ങോടി ചക്കാല തെക്കേതില്‍ സുകാര്‍ണോ(41), ഭാര്യ ബിന്ദു(28), സഹോദരി സുമംഗല(37) എന്നിവരെ ബുധനാഴ്ച രാത്രി 8.30ന് വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും വീടും വീട്ടുപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയില്‍ വീടിന്റെ മുമ്പില്‍ വച്ച് മൊബെയിലില്‍ ഉച്ചത്തില്‍ അസഭ്യം പറഞ്ഞുകൊണ്ടിരുന്ന രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ വിലക്കിയതിലുള്ള പ്രതികാരമാണ് ആക്രമമെന്ന് സുകാര്‍ണോ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സുകാര്‍ണോവിനെയും കുടുംബത്തെയും കരുനാഗപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസ് പരാതിക്കാരുടെ മൊഴിയെടുത്ത് കൊണ്ടുപോയെങ്കിലും പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. തൊടിയൂര്‍ വല്യത്ത് കിഴക്കേതില്‍ ഷാജി, വെളുത്തമണല്‍ പള്ളിക്ക് വടക്കുവശം സജാദ്, ഷെജീര്‍, കല്ലേലിഭാഗം വേങ്ങറ വലിയത്ത് കിഴക്കതില്‍ ഷാഫി, ഷെമീര്‍, കണ്ടാലറിയുന്ന അഞ്ചുപേര്‍ എന്നിവര്‍ അക്രമികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതായി സുകാര്‍ണോ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: