തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷിയോഗം പ്രതിപക്ഷം ബഹിഷ്കരിക്കും.
മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിപക്ഷ നടപടി. പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ എഴുതി നല്‍കുമെന്നും എല്‍ഡിഎഫ് തീരുമാനം. ഒക്റ്റോബര്‍ 21നാണ് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
ഇതിനിടെ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ ആചരിക്കാനും എല്‍ഡിഎഫ് തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: