വാഷിങ്ടണ്‍: യുഎസില്‍ പതിനാറ് ദിവസമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഭരണകക്ഷിയായ ഡെമൊക്രറ്റിക് പാര്‍ട്ടിയും കടമെടുപ്പ് പരിധി ഉയര്ത്താന്ധാരണയായതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്.
ഇതോടെ കടമെടുപ്പ് പരിധി ഉയര്‍ത്തുന്ന ബില്‍ സെനറ്റിലും ജനപ്രതിനിധി സഭയിലും പാസായി. 18നെതിരേ 81 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. 144നെതിരേ 285 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ ബില്‍ പാസാക്കിയത്. കടമെടുക്കല്‍ പരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പ്രതിസന്ധിക്ക് വിരാമമായത്.
ബില്‍ പ്രകാരം ഫെബ്രുവരി 7വരെ കടമെടുപ്പ് പരിധി ഉയര്‍ത്താനാകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം റിപ്പബ്ലിക്കന്‍ നയമാണെന്ന പൊതുവികാരമാണ് പ്രതിപക്ഷത്തെ കടുത്ത നിലപാടില്‍ നിന്ന് പിറകോട്ടടിപ്പിച്ചത്.
ബില്‍ പാസായെങ്കിലും രാജ്യത്തിന്റെ നഷ്ടമായ വിശ്വാസ്യത തിരിച്ചെടുക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് പ്രസിഡന്റ് ബരാക് ഒബാമ പ്രതികരിച്ചു. ഇതോടെ ഒബാമ കെയര്‍ ആരോഗ്യ പദ്ധതിക്ക് തടസമുണ്ടാകില്ലെന്നു റിപ്പോര്‍ട്ട്.
ബജറ്റ് പാസാക്കാതെ മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് വന്നതോടെ അമേരിക്ക വന്‍സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയാണെന്ന് ലോകബാങ്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയിലേ സാമ്പത്തിക പ്രതിസന്ധി ആഗോള സാമ്പത്തികരംഗത്തും വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: