അങ്കമാലി: അയ്യംമ്പുഴ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലെ ടോറസ് നിരോധിക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി അയ്യംമ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹനറാലി സംഘടിപ്പിച്ചു. കണ്ണിമംഗലത്ത് നിന്ന് ആരംഭിച്ച റാലി ബിജെപി നിയോജക മണ്ഡലം കണ്‍വീനര്‍ ബിജുപുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു.
റോഡുകള്‍ തകര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ക്കും, സ്ത്രീകളും കുട്ടികളും അടങ്ങുന്ന കാല്‍നടയാത്രക്കാര്‍ക്ക് പോലും യാത്രചെയ്യുന്നതിന് കഴിയാതെയായി. റോഡ് വീതികൂട്ടിയതിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകള്‍ റോഡിന്റെ നടുവിലാവുകയും പൈപ്പുകള്‍ പൊട്ടികുടിവെള്ളം മുടങ്ങുന്ന സ്ഥിതിയാണിപ്പോള്‍ കണ്ണിമംഗലം കുടിവെള്ള പദ്ധതിനടപ്പിലാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അയ്യമ്പുഴ പഞ്ചായത്ത് കണ്‍വീനര്‍, പി.എം.സഹദേവന് അദ്ധ്യക്ഷതവഹിച്ചു.
നിയോജകമണ്ഡലം നേതാക്കളായ എം.വി.ലക്ഷ്മണന്, സലീഷ് ചെമ്മണ്ണൂര്‍, ഷാജി കെ.ടി, സന്തോഷ്കുമാര്‍ എംഎസ്, ജോര്ജജ്ജ്.പി.എ, എം.പി.മോഹനന്, രാജേഷ്.ജി, അനില്‍കുമാര്‍, സജി.കെ.ജി, ഒ.കെ.രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: