ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ആഞ്ഞടിച്ച വിഫ ചുഴലിക്കാറ്റില്‍ 21 പേര് മരിച്ചു. അമ്പതോളം പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ടോക്യോയില്‍ നിന്നും 120 കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന ഇസു ഒഷിമ ദ്വീപിലാണ് വിഫയുടെ പ്രഭാവം കൂടുതല്‍ നാശം വിതച്ചത്. 20,000 ത്തോളം ജനങ്ങള്‍ ഭവനരഹിതരായി. നൂറുകണക്കിന് വിമാനങ്ങള്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് റദാക്കപ്പെട്ടു.
ഫുക്കുഷിമ ആണവനിലയങ്ങള്‍ സ്ഥിതിചെയ്യുന്നിടത്തുകൂടി വിഫ ചുഴലിക്കാറ്റ് വീശുന്നത് അധികൃതര്‍ ആശങ്കയോടെയാണ് നോക്കിക്കണ്ടിരുന്നത്.
നിലവില്‍ പ്രവര്‍ത്തനരഹിതമാണെങ്കിലും മുന്‍കരുതലായി ആണവവികിരിണ ചോര്‍ച്ചയുള്ള ഫുക്കുഷിമ ആണവനിലയത്തില്‍ മലിനജല സംഭരണ ടാങ്കുകള്‍ക്ക് ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലം നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: