എങ്ങനെയാണ് പുറമെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഒരു പുതിയ വിദ്യാര്‍ത്ഥി പുറമേയുള്ള ഒരു സ്ഥാപനത്തില്‍ ചേരുകയാണെങ്കില്‍ റാഗിംഗിന്റെ പേരില്‍ അവന് നരകം അനുഭവിക്കേണ്ടിവരുന്നു. റാഗിംഗ് എന്ന പീഢനം സഹിക്കവയ്യാതെ ചില വിദ്യാര്‍ത്ഥികള്‍ ഒരാഴ്ചയ്ക്കകം പഠിപ്പ് മതിയാക്കി സ്ഥാപനം തന്നെ വിട്ടുപോകുന്നു. ഇതിനെ റാഗിംഗ് എന്നാണ് അവര്‍ വിളിക്കുന്നത്. അതിന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. റാഗിംഗിന്റെ പേരില്‍ അവര്‍ വിദ്യാര്‍ത്ഥികളെ അളവില്ലാതെ പീഢിപ്പിക്കുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്യുന്നു. ഇതാണോ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത്?
അവര്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളോട് സഹോദരവോടെന്നപോലെ പെരുമാറണം. അവര്‍ക്ക് നിറഞ്ഞ സ്നേഹവും സുഖവും സൗകര്യവും കൊടുക്കണം. അവരുടെ ക്ലേശങ്ങള്‍ ദൂരീകരിക്കാന്‍ സഹായിക്കണം. അവരെ സൗഹാര്‍ദ്ദപരവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സഹായിക്കണം. ഇതാണ് ഞാന്‍ ചെയ്യുന്നത്. അതുപോലെ തന്നെ നിങ്ങളും ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: