ശ്രീനഗര്‍: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് മരിച്ചു. ആറു പേര്‍ക്കു പരുക്ക്. പൂഞ്ച് ജില്ലയിലെ ബലോകോട്ട് മേഖലയിലാണ് സംഭവം.
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരേ പാക് സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ആക്രമണം ഉണ്ടായത്.
ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. പതിനഞ്ചാം ബിഹാര്‍ റജിമെന്റിലെ ലാന്‍സ് നായിക് എം.എസ്. ഖാന് ആണു മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: