ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്ക്കാരം ന്യൂസിലന്‍ഡ് എഴുത്തുകാരി എലനോര്‍ കാറ്റന്. ‘ദ ലൂമിനറീസ്’ എന്ന നോവലിനാണ് പുരസ്കാരം. ബൂക്കര്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28കാരിയായ എല്ലനോര്‍. 50,000 പൗണ്ട് ആണ് സമ്മാനത്തുക.
ബൂക്കര്‍ സമ്മാനം നേടുന്ന ഏറ്റവും വലിയ കൃതിയെന്ന റെക്കോര്‍ഡും 832 പേജുള്ള ഈ നോവല്‍ കരസ്ഥമാക്കി. കാനഡയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ ജീവിക്കുന്ന കാറ്റന് ബുക്കര്‍ സമ്മാനം നേടുന്ന ന്യൂസിലന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്.
19ാം നൂറ്റാണ്ടിലെ ന്യൂസിലാന്റാണ് നോവലിന്റെ പശ്ചാത്തലം. ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന നോവലാണ് ലുമിനറിസ് എന്ന് പുരസ്ക്കാര സമിതി വലയിരുത്തി. 2008ലാണ് കാറ്റണ് ആദ്യ നോവലായ ദ റിഹേഴ്സല്‍ പുറത്തിറക്കുന്നത്. ഇത് 12 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യാക്കാരിയായ ജുംബാ ലാഹരിയുടെ ‘ദ ലോ ലാന്‍ഡ്’ എന്ന നോവല്‍ അന്തിമപട്ടികയില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും പുരസ്ക്കാരം ലഭിച്ചില്ല.
45 വര്‍ഷമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ നോവലിസ്റ്റുകള്‍ക്കു മാത്രം നല്‍കിവരുന്ന ഈ പുരസ്ക്കാരത്തിന് അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലീഷില്‍ നോവല്‍ എഴുതുന്ന ആരേയും പരിഗണിക്കുമെന്ന് ബുക്കര്‍ െ്രെപസ് കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: