മനില: ഫിലിപ്പൈന്‍സില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണം 110 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച രാവിലെയാണ് ഭൂകമ്പമുണ്ടായത്. ബോഹോല് ദ്വീപിലെ കാര്‍മെന്‍ നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന.
ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ചുവരുകള്‍ക്ക് വിള്ളലുകളും സംഭവിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കൂടുതല്‍ പേര് കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫിഷ് പോര്‍ട്ട് തകര്‍ന്ന് നാലുപേര്‍ മരിച്ചതായാണ് ഡിഎസ്എംഎം റേഡിയോ പുറത്തുവിട്ട വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: