ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം കേസ് അന്വേഷിക്കുന്ന സിബിഐ മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി പി.സി പരേഖിനും കെ.എം ബിര്ളക്കുമെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇവരെക്കൂടാതെ ഹിന്‍ഡാല്‍കോ, നാല്‍കോ, തുടങ്ങിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. സിബിഐയുടെ 14ാമത്തെ കേസാണിത്.
മുംബൈ,ഡല്‍ഹി,ഭുവനേശ്വര്‍,കല്‍ക്കട്ട എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തുകയാണ് . ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനാണ് കുമാരമംഗലം ബിര്‍ള. റെയ്ഡില്‍ വിലപ്പെട്ട രേഖകളൊന്നും ഇതു വരെ കണ്ടെത്താനായിട്ടില്ല ലേലത്തിലൂടെയല്ലാതെ കല്‍ക്കരിപ്പാടം സ്വന്തമാക്കി എന്നതാണ് ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാരമംഗലം ബിര്‍ളക്കെതിരെയുള്ള കേസ്.
വ്യവസായി നവീന്‍ ജിന്‍ഡാലിനെ കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ ചോദ്യംചെയ്തിരുന്നു. 12ാം എഫ്ഐആറില്‍ ജിന്ഡിലിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
കല്‍ക്കാരിപ്പാടം കൈമാറ്റത്തിനായി ജിന്‍ഡാല്‍ ഗ്രൂപ്പിനെ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നില്ലെന്ന് എഫ്ഐആറില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: