തിരുവനന്തപുരം: കെ.ബി.ഗണേശ് കുമാറിനെ മന്ത്രിയാക്കാന്‍ നിര്‍ബന്ധം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്. ഗണേശിനെ മന്ത്രിയാക്കായാല് അതിന്റെ നന്മയും തിന്മയും മുഖ്യമന്ത്രി തന്നെ അനുഭവിക്കണമെന്ന് ചീഫ്വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞു.
ടോമിന് തച്ചങ്കരിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റേത് നാണംകെട്ട നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നല്ലവനെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വൈദ്യുതി മന്ത്രി എന്ന നിലയ്ക്ക് രണ്ട് വര്‍ഷം നന്നായി ഭരിച്ചുവെന്നാണ് പറഞ്ഞത്.
ലാവ്ലിന് കേസില്‍ പിണറായി തെറ്റ് ചെയ്തുവെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തില്‍ വച്ചായിരുന്നു ജോര്‍ജ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെയും മുന്‍ വൈദ്യുതി മന്ത്രി കൂടിയായിരുന്ന പിണറായി വിജയനെയും പുകഴ്ത്തിയത്.
കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രി പിണറായി വിജയനാണെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. വി.എസ് ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: