ന്യൂദല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ വിടവാങ്ങല്‍ മത്സരമായ 200-ാമത്തെ ടെസ്റ്റ് സ്വന്തം തട്ടകമായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും.
ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരേ നവംബര്‍ 14 മുതല്‍ 18 വരെയാണ് മത്സരം. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ അവസാനത്തെ മത്സരമാണ് വാങ്കഡെയില്‍ നടക്കുക. സച്ചിന്റെ താല്പര്യം പരിഗണിച്ചാണ് വിടവാങ്ങല്‍ മത്സരത്തിന് വാങ്കഡെ തന്നെ തെരഞ്ഞെടുത്തത്.
മാത്രമല്ല സച്ചിന്റെ അമ്മയ്ക്കും സച്ചിന്റെ ആദ്യ പരിശീലകനും മത്സരം കാണണമെന്നും സച്ചിന് ബിസിസിഐയെ അറിയിച്ചിരുന്നു. ആദ്യ ടെസ്റ്റ് ആറു മുതല്‍ പത്തുവരെ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടക്കും. രണ്ടാം ഏകദിനം 24ന് വിശാഖപട്ടണത്ത് നടക്കും. മൂന്നാം ഏകദിനം 27ന് നാഗ്പൂരിലോ, കാണ്‍പൂരിലോ ആകും നടക്കുക.
ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ വച്ച് വിടപറയണമെന്ന് സച്ചിന് നേരത്തെ ബി.സി.സി.ഐയ്ക്ക് നല്കിയ കത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രാജീവ് ശുക്ല അദ്ധ്യക്ഷനായ ഫിക്സ്ചേഴ്സ് ആന്‍ഡ് പ്രോഗ്രാംസ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: