ഗുവാഹത്തി: ദിബ്രുഗര്‍-ന്യൂദല്‍ഹി രാജധാനി എക്സ്പ്രസില്‍ ഇന്ന് രാവിലെ വന്‍ തീപിടിത്തമുണ്ടായി. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെളുപ്പിന് നാലരയ്ക്ക് ധരംതുള്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നപ്പോള്‍ ട്രെയിനിന്റെ രണ്ട് പാന്‍ട്രി കാറുകളിലൊന്നിലാണ് തീ കത്തിയത്.
പെട്ടെന്ന് ഇത് കത്തിപ്പടര്‍ന്നു. രണ്ടു മണിക്കൂറിലേറെ നീണ്ട പ്രയത്നത്തിനുശേഷമാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. ഇതിനിടെ പാന്‍ട്രികാര്‍ വലിച്ചുമാറ്റാന്‍ അധികൃതര്‍ക്കു കഴിഞ്ഞു. രാവിലെ എട്ടു മണിയോടെയാണ് ഈ മേഖലയില്‍ ഗതാഗതം പുനരാംരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: