കൊച്ചി: ആര്‍എസ്എസിന്റെ കൊച്ചിമഹാനഗര പഥസഞ്ചലനം മഹാനവമി ദിനത്തില്‍ ആഘോഷിച്ചു. നഗരവീഥികളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള പഥസഞ്ചലനം കാഴ്ച്ചക്കാര്‍ക്ക് വേറിട്ടൊരു അനുഭവമായി. മണപ്പാട്ടിപ്പറമ്പു മുതല്‍ സെന്റ്ആന്റണീസ്മൈതാനം വരെയായിരുന്നു പഥസഞ്ചലനം. അധ്യക്ഷന്‍ മഹാനഗരം സംഘചാലക് രാജഗോപല്‍, മുഖ്യപ്രാസംഗികന്‍ ഗോപി ബന്തടുക്ക, മുതിര്‍ന്ന പ്രചാരകന് മോഹനകുക്കിലിയ, സംസ്ഥാനവ്യവസ്്ഥ പ്രമുഖ് ശങ്കര്‍ജി, ബാലഗോകുലം സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എംഎ കൃഷ്ണന് തുടങ്ങി നിരവധി പ്രമുഖവ്യക്തികള്‍ പങ്കെടുത്തു.
വിദേശ രാജ്യങ്ങള്‍ ഭാരതസംസ്കാരത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതി ഉള്‍ക്കൊണ്ട് തങ്ങളുടെ രാജ്യത്ത് നടപ്പിലാക്കുമ്പോള്‍ വൈദേശിക വിദ്യാഭ്യാസത്തെ സ്വീകരിക്കുകയാണ് ചെയ്തതെന്ന് ഗോപി ബന്തുടുക്ക ചൂണ്ടിക്കാട്ടി. തന്മൂലം രാഷ്ട്രഭക്തിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷമായിട്ടും നമുക്ക് സാധിച്ചിട്ടില്ല. വിദ്യാഭ്യാസ മേഖല തൊണ്ണൂറുശതമാനവും ന്യൂനപക്ഷത്തിന്റെ കൈകളിലാണ്. വില്ലേജ് ഓഫീസുകളിലെ അത് ഇടപാടുകള്‍ പരിശോധിച്ചാല്‍ ഭൂമി വില്‍ക്കുന്നത് ഹിന്ദുവും വാങ്ങുന്നത് ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് സ്വയം സേവകര്‍ അണിനിരന്ന പഥസഞ്ചലനം നഗരവീഥികളിലൂടെ കടന്നു പോയപ്പോള്‍. അനുഭാവികളും അമ്മമാരും പുഷ്പാര്‍പ്പണം നടത്തി. സഞ്ചലനത്തിന്റെ സമാപനത്തില്‍ പ്രവര്‍ത്തകരുടെ ദണ്ഡ, നിയുദ്ധ, യോഗാസനം, വ്യായാമ് തുടങ്ങിയവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
പെരുമ്പാവൂര്‍: രാഷ്ട്രത്തെ എതിര്‍ക്കുന്നവരാണ് ആര്‍എസ്എസിനെ എതിര്‍ക്കുന്നവരെന്ന് അഖില ഭാരതീയ സീമാജാഗരന് സഹസംയോജക് എ.ഗോപാലകൃഷ്ണന് പറഞ്ഞു. ആര്‍എസ്എസ് പെരുമ്പാവൂര്‍ താലൂക്കിന്റെ വിജയദശമി ആഘോഷത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1925ല്‍ ആര്‍എസ്എസിനൊപ്പം ഉടലെടുത്ത സംഘടനകളും, വിവിധ പ്രത്ഥാനങ്ങളും ഹിന്ദുഐക്യത്തിനായി പ്രവര്ത്തിച്ചേവയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യാഗ്രഹം ഇതിനുദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ചേലാമറ്റം കോട്ടയില്‍ ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച പഥസഞ്ചലനം കൂവപ്പടി ഗണപതി വിലാസം സ്കൂളില്‍ സമാപച്ചു. നൂറ് കണക്കിന് ഗണവേഷധാരികള്‍ പങ്കെടുത്തു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റൂട്ട് ഭരണസമിതിയംഗം ഇ.വി.നാരായണന് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ താലൂക്ക് കാര്യവാഹക് പി.പി.രാജന്, മണ്ഡല്കാര്യവാഹക് പ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
മൂവാറ്റപുഴ: ആര്‍എസ്എസ് മൂവാറ്റുപുഴ താലൂക്കിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി മഹോത്സവം ആഘോഷിച്ചു. ആയവന പഞ്ചായത്തിലെ കട്ടുപിടി ക്ഷേത്രത്തിനു സമീപത്തുനിന്നാരംഭിച്ച പഥസഞ്ചലനം കാലാമ്പൂര് ചിറക്ക് സമീപം വിവേകാനന്ദ നഗറില്‍ സമാപിച്ചു. പഥസഞ്ചനത്തിന് വിവിധ കേന്ദ്രങ്ങളില്‍ നിലവിളക്ക് തെളിയിച്ചും പുഷ്പവൃഷ്ടി നടത്തിയും സ്വീകരണം നല്കി വിജയദശമി സമ്മേളനത്തില്‍ ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് എസ്.സുദര്ശന് പ്രഭാഷണം നടത്തി. ചടങ്ങില്‍ കേസരി പ്രചാരണമാസാചാരണ ഉദ്ഘാടനം മൂവാറ്റുപുഴ ജില്ലാ സംഘചാലക് ഇ.വി.നാരായണന് നിര്‍വഹിച്ചു. റിട്ട.മുനിസിപ്പല്‍ സൂപ്രണ്ട് കെ.എസ്.ചന്ദ്രന് അദ്ധ്യക്ഷനായി. ജിതിന് രവി പി.ഡി.രാജേഷ് പ്രസംഗിച്ചു.
കിഴമ്പലം: ആര്‍എസ്എസ് കുന്നത്തുനാട് താലൂക്കിന്റെ ആഭിമുഖ്യത്തില്‍ പഥസഞ്ചലനം നടത്തി. മംഗലത്ത് നട ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനം മഴുവന്നൂര്‍ വാര്യത്ത് എല്‍പി സ്കൂളില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ റ്റി.യു.മോഹനന് മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്രന് കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കാര്യവാഹക് പി.പി.രാജീവ്, ബിജു കെ.വിശ്വനാഥ് എന്നിവര്‍ സംസാരിച്ചു.
കോതമംഗലം: കരുത്തരായിട്ടും നാം ദുര്‍ബലരായി ജീവിക്കുന്നത് അപമാനകരമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന് അഭിപ്രായപ്പെട്ടു. ഹിന്ദുസമാജം എന്നത് ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തിലല്ല. ഇത് ഭാരതത്തിന്റെ ദേശീയതയാണ്. ഭാരതത്തില്‍ ജനിച്ച എല്ലാവരും ഹിന്ദുക്കളാണ്. ഭാരതത്തിലെ ജനങ്ങളെ വിഘടിപ്പിച്ച് ഭരിക്കുന്ന ശക്തികള്‍ ഇന്നും ഭാരതത്തിലുണ്ട്. അവരുടെ പ്രവര്‍ത്തനം പരസ്പരം വിദ്വേഷം വളര്‍ത്താന്‍ വേണ്ടിയാണ്. ഇന്ന് രാഷ്ട്രീയക്കാരന് പറയുന്ന മതേതരത്വം ഏതെങ്കിലും ഒരു സംഘടിത സമുദായത്തിനുവേണ്ടിയാണെന്നും അബ്ദുള്‍ നാസര്‍ മദനിയെന്ന കൊടുംഭീകരന് ജയില്‍മോചിതനായപ്പോള്‍ മതേതര രാഷ്ട്രീയക്കാര്‍ അയാളെ സ്വീകരിക്കാന്‍ മത്സരിച്ചതും അതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ റിട്ട. വിംഗ്കമാണ്ടര് ബി.എസ്. നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സംഘചാലക് ഇ.വി. നാരായണന് സംബന്ധിച്ചു. പിണ്ടിമന മുത്തംകുഴിയില്നിന്ന് ആരംഭിച്ച പഥസഞ്ചലനം തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍ സമാപിച്ചശേഷമാണ് പൊതുപരിപാടി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: