കിഴക്കമ്പലം: ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ നാലുവയസ്സുകാരന് ദുരിതത്തില്‍. പള്ളിക്കര പറക്കോട് മഹിയാണ് (നാല്) സുമനസ്സുകളുടെ സഹായം തേടുന്നത്. പട്ടിമറ്റം ജംഗ്ഷന് സമീപം പിതാവിനും കുടുംബത്തിനുമൊപ്പം ഓട്ടോയില്‍ യാത്രചെയ്യുമ്പോഴായിരുന്നു അപകടം. പിതാവ് ഷമീര്‍ അപകടത്തില്‍ മരിച്ചു. മാതാവ് റസിയയുടെ തോളെല്ലിന് പരിക്കേറ്റു. സഹോദരി ഫാത്തിമയുടെ തുടയെല്ല് ഒടിയുകയും ചെയ്തു.
മഹിയുടെ തലക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി അബോധാവസ്ഥയിലാണ്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ ചികിത്സ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി 15 ലക്ഷം രൂപ ചെലവ് വരും. സ്വന്തമായി കിടപ്പാടംപോലും ഇല്ലാത്ത ഇവര്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.
മാഹിയുടെ ചികിത്സക്ക് പുറമെയാണ് മാതാവിന്റെയും സഹോദരിയുടെയും ചികിത്സ. ലക്ഷങ്ങള്‍ ചികിത്സക്കായി വരുന്നതിനാല്‍ പെരിങ്ങാല, പള്ളിക്കര പ്രദേശത്തെ സുമനസ്സുകള്‍ ചേര്‍ന്ന് മാഹി ചികിത്സ സഹായസമിതിക്ക് രൂപം നല്കി. പഞ്ചായത്ത് പ്രസിഡന്റ് ഷൈല നൗഷാദ് (9745105905) രക്ഷാധികാരിയും കുന്നത്തുനാട് സര്‍വീസ് സഹ: ബാങ്ക് പ്രസിഡന്റ് നിസാര്‍ ഇബ്രാഹിം (9447150209) ചെയര്‍മാനും ബ്ലോക്കംഗം ഇ.എം.നവാസ് (9847388066) കണ്‍വീനറുമായി ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു. ഇതിനായി പള്ളിക്കര യൂണിയന് ബാങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈല നൗഷാദും നിസാര്‍ ഇബ്രാഹിമും മാതാവ് റസിയയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 422802010018535, യുബിഐഎന്‍ 054228.
പ്രതികരിക്കാൻ ഇവിടെ എഴുതുക: