കൊച്ചി: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തില്‍ നിന്നും അഞ്ച് കോടി രൂപ ആലുവ ജില്ലാ ആശുപത്രിയുടെ വികസനത്തിനായി അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ആലുവ ജില്ല ആശുപത്രിയില്‍ കെ.കരുണാകരന് സ്മാരക ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് പി.കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു.
അന്‍വര്‍ സാദത്ത് എം.എല്‍ എ, മുനിസിപ്പല്ചെയര്മാന് എം.ടി ജേകബ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാരായ ബാബു ജോസഫ്, കെ.കെ സോമന്, അഡ്വ. സാജിത സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ ഷാജഹാന്, ബിന്‍സി പോള്‍, എം.ജെ ജോമി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ ഷാജി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്.രഹന്‍രാജ്, ചൂര്‍ണ്ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണന്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ്, ഡി.എം.ഒ ഡോ.ഹസീന മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: