കൊച്ചി: ദേശീയ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബാബു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൂടുതല്‍ തവണ രക്തദാനം നടത്തിയ ദേവിസിനെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി പുരസ്കാരം നല്കി ആദരിച്ചു.
ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ബീന മുഖ്യ പ്രഭാഷണം നടത്തി. സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ചിത്ര രചന നത്സര വിജയികള്‍ക്കുള്ള പുരസ്കാരം അഡീഷണല്‍ ഡി.എം.ഒ ഡോ.സഫിയ ബീവി വിതരണം ചെയ്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി.പോള്‍, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ്, കാലടി പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ലാബു, ശ്രീമൂലനഗരം പര്സിഡന്റ്മാര്ട്ടിന്, മലയാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന് ചെങ്ങാട്ട്, ജില്ല പഞ്ചായത്ത് മെംബര്‍ എം.ജെ.ജോമി, ഷെര്‍ലി, ബിന്‍സി പോള്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത സുനില്‍, ഗീതത അജിത് കുമാര്‍, സജി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ് സ്വാഗതവും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോനസീമ നജീബ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: