സത്യവും ധര്‍മവും ഓടി മറഞ്ഞിരിക്കുന്നു. അസത്യവും അധര്‍മ്മവും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ചുറ്റുപാട് ശുദ്ധീകരിക്കുകയാണ് ഇന്ന് നിങ്ങള്‍ ചെയ്യേണ്ട കര്‍ത്തവ്യം. എങ്ങനെയാണ് അത് നിര്‍വ്വഹിക്കുക? അതിന് സത്യവും ധര്‍മവും ജീവിതത്തില്‍ പ്രയോഗത്തില്‍ വരുത്തിയേ മതിയാവൂ. വെറുതെ സത്യത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ട് മാത്രമായില്ല. നിങ്ങള്‍ അത് ജീവിതത്തില്‍ പ്രയോഗിക്കണം. ആചരിക്കണം.
നിങ്ങളുടെ ഹൃദയത്തില്‍ എന്താണോ അതാണ് വാക്കുകളില്‍ പ്രകടമാക്കേണ്ടത്, നിങ്ങള്‍ പറഞ്ഞതെന്താണോ അതാണ് പ്രവര്‍ത്തിയില്‍ കൊണ്ടുവരേണ്ടത്. വിദ്യാര്‍ത്ഥികള്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗത്തില്‍ സഞ്ചരിക്കുന്നിടത്തോളം കാലം അയാള്‍ യഥാര്‍ത്ഥ വിദ്യാര്ത്ഥിയായിത്തുടരും. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും അഭാവത്തില്‍ വിദ്യാര്‍ത്ഥി വിഷയാര്ത്ഥിയായി മാറുന്നു.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: