ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാംബാ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരേ നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റു. ഇന്നു രാവിലെ 11.30നായിരുന്നു വീണ്ടും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെയാണ് പാക് സേന പിന്മാറിയത്. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ എട്ടു മണിക്കൂറിലധികം വെടിവയ്പ്പ് നടന്നു. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പാകിസ്ഥാന് അതിര്‍ത്തിയില്‍ ഒളിഞ്ഞിരുന്ന് വെടിയുതിര്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: