ന്യൂദല്‍ഹി: ഫൈലീന്‍ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ആന്ധ്രയിലും ഒറീസയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഫൈലീന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്ററായി കുറഞ്ഞിട്ടുണ്ട്.
ഫൈലീന്‍ താറുമാറാക്കിയ വാര്‍ത്താ വിനിമയ സംവിധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടച്ചിട്ട ഭുവനേശശ്വര് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
ഹൗറ മുതല്‍ പുരി വരെയുള്ള റെയില്‍വേ ഗതാഗതവും പുനഃസ്ഥാപിച്ചട്ടുണ്ട്. അതേസമയം ചുഴലിക്കാറ്റില്‍ ഇതുവരെ 23 പേര് മരിച്ചു. ഫൈലീന്‍ വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒഡീഷ്യയിലെ ഗഞ്ചം ജില്ലയില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ വീടുകളാണ് തകര്‍ന്നത്. 2400 കോടി രൂപയുടെ കൃഷിനാശമുണ്ടായിരിക്കുന്നതായാണ് ഒഡീഷ്യ സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. പത്തുലക്ഷത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.
അതേസമയം ഒഡീഷ്യ, ബീഹാര്‍, ഛത്തീസ് ഗഢ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ചുഴലിക്കാറ്റിനെ നേരിടാന്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ ആളപായങ്ങള്‍ കുറച്ചതായാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: