പൂനെ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ ഏകദിന മല്‍സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് ഉജ്ജ്വലവിജയം.എഴുപത്തി രണ്ട് റണ്‍സിന്റ ആധികാരിക ജയത്തോടെ ഓസ്‌ട്രേലിയ ഏഴ് മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0 ത്തിന് മുന്നിലെത്തി.305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 232 റണ്‍സ് എടുക്കാനെ കഴിഞ്ഞുളളു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് ആസ്‌ട്രേലിയ 8 വിക്കറ്റ് നഷ്ടത്തില് 304 റണ്‍സ് അടിച്ചുക്കൂട്ടി.85 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലിയുടെയും.72 റണ്‍സെടുത്ത ഓപ്പണര്‍ ആരണ്‍ ഫിഞ്ചിന്റെയും മികച്ച പ്രകടനമാണ് ഓസ്സീസ് സ്‌ക്കോര്‍ 300 കടത്തിയത്.അവസാന ഓവറുകളില്‍ നിറഞ്ഞാടിയ മാക്‌സവെല്ലും,ജെയിംസ് ഫോക്കനറും ഇന്ത്യന്‍ ബൗളര്‍മാരെ തച്ചു തകര്‍ത്തു.ഇഷാന്ത് ശര്‍മ്മയും,വിനയ്‌ക്കുമാറും കണക്കിന് പ്രഹരമേല്‍ക്കുന്ന കാഴ്ചയാണ് പൂനെയില്‍ കണ്ടത്.
ക്യാപ്റ്റന്‍ ധോണിയുടെ തന്ത്രങ്ങള്‍ അന്ത്യ ഓവറുകളില്‍ പാടേ പാളി പോയി.റണ്ണൊഴുക്ക് തടയുന്നതില്‍ രവീന്ദ്ര ജഡേജ മാത്രമാണ് കുറച്ചെങ്കിലും വിജയം കണ്ടത്. രണ്ടാമത് ബാറ്റിംഗിനറങ്ങിയ ഇന്ത്യയ്‌ക്ക് ഫോമിലുളള ശിഖര്‍ ധവാനെ ആദ്യമെ നഷ്ടമായെങ്കിലും,രോഹിത് ശര്‍മ്മ(47 പന്തില്‍ നിന്ന് 42),വിരാട് കോഹ്‌ലി(85 പന്തില്‍ നിന്ന 61).
കൂട്ട്‌കെട്ട് പ്രതീക്ഷ നല്‍കി.തുടര്‍ന്നെത്തിയ റെയ്‌നയും മികച്ച ഫോമിലായിരുന്നു.എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിക്കറ്റുകള്‍ തുരുതുരെ നഷ്ടമായ ഇന്ത്യയെ ആപത്ഘട്ടത്തില്‍ തുണയാകാറുള്ള ധോണിക്കും ഇത്തവണ രക്ഷിക്കാനായിയല്ല. 22 പന്തില്‍ നിന്നും 19 റണ്‍സ് നേടാനെ ധോണിക്ക് കഴിഞ്ഞുളളു.ആസ്‌ട്രേലിയ്‌ക്ക് വേണ്ടി ഫോക്കനര്‍ മൂന്നും,മക്കേ രണ്ടും വിക്കറ്റ് നേടി.ഏകദിനങ്ങളില്‍ ഇന്ത്യന്‍ മണ്ണില്‍ എന്നും നല്ല പ്രകടനം കാഴ്ചവെച്ചിട്ടുളള ഓസ്സിസിന് ഈ പരമ്പരയിലും തുടക്കത്തിലെ മേല്‌ക്കൈ ലഭിച്ചത് ഇന്ത്യയ്‌ക്ക് തലവേദനയാകാന്‍ സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: