ലിമ: തെക്കുകിഴക്കന്‍ പെറുവിലെ ലാ കണ്വെന്ഷന് പ്രവിശ്യയില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. പ്രാഥമിക വിവരങ്ങള്‍ പ്രകാരം 49 പേരായിരുന്നു അപകടത്തില്‍ മരിച്ചത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ രണ്്ടു മൃതദേഹങ്ങള്‍ കൂടി കണ്്ടെക്കുകയായിരുന്നു എന്ന് മേയര്‍ ഫെഡിയ കാസ്ട്രോ വ്യക്തമാക്കി.
300 മീറ്റര്‍ താഴ്ചയിലേക്കാണ് ട്രക്ക് മറിഞ്ഞത്. പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍. ട്രക്കില്‍ സഞ്ചരിച്ച എല്ലാവരും കൊല്ലപ്പെട്ടതായി പ്രദേശികവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മരിച്ചവരില്‍ 12 കുട്ടികളും ഉള്‍പ്പെടുന്നു. അപകടസമയത്ത് ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്്ട്. ഡ്രൈവറുടെ ഭാര്യയും മക്കളും ട്രക്കില്‍ ഉണ്്ടായിരുന്നു.
കഴിഞ്ഞദിവസം ഉണ്്ടായ അപകടത്തോടെ സമാന രീതിയില്‍ പെറുവില്‍ ഈമാസം ഉണ്്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 80 ആയി. നേരത്തെ രണ്്ടുതവണ ട്രക്ക് പാറക്കെട്ടിലേക്ക് മറിഞ്ഞ 29 പേര് കൊല്ലപ്പെട്ടിരുന്നു. മേഖലയില്‍ ബസുകളുടെ കുറവ് കാരണം ട്രക്കുകളെയാണ് ജനങ്ങള്‍ യാത്രക്കായി ആശ്രയിക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാത്തതും ട്രക്കുകളുടെ കാലപ്പഴക്കവുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: