നാഗപ്പൂര്‍: രാജ്യത്ത് സര്‍ക്കാര്‍തലത്തില്‍തന്നെ ഔദ്യോഗികമായി ഹിന്ദുക്കള്‍ക്കെതിരെ മതപരമായ വിവേചനം നിലനില്‍ക്കുന്നതായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍, എല്ലാ പൗരന്മാരെയും ഒരുപോലെ കാണുമെന്നു പ്രതിജ്ഞയെടുത്തിട്ടുള്ളവരാണെങ്കിലും ഹിന്ദുക്കളെ ചിന്തകളിലും വാക്കിലും പ്രവര്‍ത്തനങ്ങളിലും വേര്‍തിരിച്ചു കാണുകയും ന്യൂനപക്ഷമെന്നു പറയപ്പെടുന്നവരെ പരസ്യമായി പ്രീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് സ്ഥാപന ദിനമായ വിജയദശമിയോടനുബന്ധിച്ച് വാര്‍ഷിക സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ 7.30-നായിരുന്നു വിജയദശമി സന്ദേശം.
വിലക്കയറ്റം, പ്രതിരോധ വീഴ്ച, സുരക്ഷാ മേഖലയിലെ അപാകതകള്‍, അഴിമതി, പക്ഷപാത രാഷ്ട്രീയം തുടങ്ങി സമസ്ത മേഖലയിലം ദുര്‍ഭരണം കൊണ്ടു പൊറുതി മുട്ടിയ സാധാരണ ജനങ്ങള്‍ മാറ്റത്തിനു കൊതിക്കുന്നുവെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം അടുത്തുതന്നെ കൈവരുമെന്നു പറഞ്ഞ അദ്ദേഹം ആരുടെയെങ്കിലും കപട സ്വാധീനത്തില്‍ പെടാതെ വോട്ടുചെയ്യണമെന്ന് ചൂണ്ടിക്കാട്ടി.
മത്സരിക്കുന്ന പാര്‍ട്ടികളുടെ നയങ്ങളും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വവും നമ്മള് സൂക്ഷ്മമായി വിലയിരുത്തിവേണം വോട്ടവകാശം വിനിയോഗിക്കാന്‍. പ്രശ്നാധിഷ്ഠിതമായിരിക്കണം നമ്മുടെ വോട്ടുചെയ്യല്‍, രാജ്യതാല്പര്യങ്ങള് സംരക്ഷിക്കുന്ന പാര്‍ട്ടിക്കും വ്യക്തിത്വമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കും വേണം വോട്ടുചെയ്യാന്‍. വോട്ടുചെയ്ത് തെരഞ്ഞെടുക്കപ്പെടുന്നവരുടെ തോളില്‍ ഭാരമേല്‍പ്പിച്ചാല്‍ നമ്മുടെ ജോലി തീരുന്നില്ല-അദ്ദേഹം പറഞ്ഞു.
വിജയ ദശമി സന്ദേശത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: