മുംബൈ: 1993ലെ മുംബൈ സ്ഫോടനകേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോള്‍ ലഭിച്ച ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ പരോള്‍ 14 ദിവസം കൂടി നീട്ടി. ഒക്ടോബര്‍ ഒന്നിന് 14 ദിവസത്തെ പരോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ദത്ത് ജയില്‍ മോചിതനായത്.
പരോള്‍ കാലാവധി നാളെ അവസാനിക്കാനിരിക്കെ പരോള്‍ നീട്ടി നല്കാന് ദത്ത് ജയില്‍ അധികൃതര്‍ക്ക് വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു.
മുംബൈ സ്ഫോടന കേസുമായി ബന്ധപ്പെട്ട് ആയുധം കൈവശം വച്ച കേസില്‍ അഞ്ചു വര്‍ഷം തടവാണ് സുപ്രീംകോടതി ദത്തിന് വിധിച്ചത്.
വിചാരണക്കാലയളവില്‍ ഒന്നര വര്‍ഷം ജയില്‍ വാസം അനുഭവിച്ചതിനാല്‍ ഇനി മൂന്നര വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: